കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം അടിമാലിയില്‍ നടന്നു

അടിമാലി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം അടിമാലിയില്‍ നടന്നു. അസോസിയേഷന്റെ ഒമ്പതാമത് ഇടുക്കി ജില്ലാ സമ്മേളനമാണ് അടിമാലിയില്‍ നടന്നത്. പതാക ഉയര്‍ത്തലോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംഘടനാ ജില്ലാ പ്രസിഡന്റ് ആറ്റ്‌ലി വി കെ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാഹിദ റഹ്മാന്‍, പി എം നാസര്‍, പി വി സ്‌കറിയ, ഒ ആര്‍ ശശി, ജോബിന്‍ കെ കളത്തിക്കാട്ടില്‍, ജോസ് കെ സെബാസ്റ്റ്യന്‍, കെ സുരേഷ് കുമാര്‍,ബിജോയി മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സുഹൃദ് സമ്മേളനം,യാത്ര അയപ്പ് സമ്മേളനം, വനിതാ സമ്മേളനം എന്നിവയും നടന്നു.പുതിയ ജില്ലാ കൗണ്‍സില്‍ യോഗം ചേരുകയും 2025 – 26 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു.സംഘടനയുടെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കും.