മൂന്നാറില്‍ ആള്വാസമില്ലാതിരുന്നിടത്ത് തീ പടര്‍ന്നു; തീ പിന്നീട് നിയന്ത്രണ വിധേയമാക്കി

മൂന്നാര്‍: മൂന്നാര്‍ കുറ്റിയാര്‍വാലി സൈലന്റുവാലി റോഡിന് സമീപമുള്ള പ്രദേശത്ത് ആശങ്ക ഉയര്‍ത്തി വലിയ തോതില്‍ തീ പടര്‍ന്നു. യൂക്കാലിപ്സ് മരങ്ങള്‍ വളര്‍ന്ന് നില്ക്കുന്ന ഇവിടെ അജ്ഞാതര്‍ മനപൂര്‍വ്വം തീ പടര്ത്തിയതായാണ് സംശയം. റോഡരികിലെ ഒന്നിലധികം ഭാഗങ്ങളില്‍ നിന്ന് തീ കത്തി കയറിയതാണ് സംശയത്തിന് ഇടവരുത്തിയിട്ടുള്ളത്. വലിയ തോതില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തി തീ അണക്കാന്‍ ശ്രമം ആരംഭിച്ചു. പ്രദേശത്തെ തോട്ടം തൊഴിലാളികളും തീയണക്കാനുള്ള ശ്രമത്തില്‍ പങ്ക് ചേര്‍ന്നു. കമ്പനിയുടെ ട്രാക്ടറുകളില്‍ വെള്ളമെത്തിച്ച് ചിലയിടങ്ങളിലെ തീയണച്ചു.ഫയര്‍ ഫോഴ്സ് യൂണിറ്റിന് എത്തിപ്പെടാന്‍ പ്രയാസം നേരിട്ട പ്രദേശങ്ങളില്‍ തൊഴിലാളികള്‍ ഇറങ്ങി തീയണച്ചു. കൂടുതല്‍ തീ പടര്‍ന്ന് പിടിച്ചാല്‍ ആള്‍വാസമുള്ള ഇടത്തേക്ക് തീ പടര്‍ന്ന് കയറുന്ന സാഹചര്യമുണ്ടാകുമായിരുന്നു.തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയതോടെ വലിയ ആശങ്കയൊഴിഞ്ഞു.