ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഇടുക്കിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സൗജന്യ നേതൃപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അടിമാലി: റോഡ് സുരക്ഷാ മാസം 2025ന്റെ ഭാഗമായി ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഇടുക്കിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സൗജന്യ നേതൃപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബസ് തൊഴിലാളികള്‍ക്കും ഓട്ടോ ടാക്‌സി തൊഴിലാളികളും സൗജന്യമായി കണ്ണ് പരിശോധനക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിപാടിക്ക് രൂപം നല്‍കിയത്. അഹല്യാ കണ്ണാശുപത്രിയുമായി ചേര്‍ന്നായിരുന്നു ക്യാമ്പ് നടന്നത്.ക്യാമ്പിന് മികച്ച ജനപങ്കാളിത്തം ലഭിച്ചു.അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ആര്‍ റ്റി ഒ രാജിവ് കെ കെ നിര്‍വ്വഹിച്ചു. മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥരും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷ സംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള ബുക്ക്‌ലെറ്റും ക്യാമ്പിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.ബസ് തൊഴിലാളികള്‍ക്കും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്കും പുറമെ മറ്റാളുകളും ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.