പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണ യാത്രക്ക് സ്വീകരണം നല്‍കി

അടിമാലി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണ യാത്ര ജില്ലയില്‍ പ്രവേശിച്ചു. മലയോര മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തുറന്നു കാട്ടിയുമാണ് യു ഡി എഫ് സംസ്ഥാന കമ്മിറ്റി മലയോര സമര പ്രചരണ ജാഥക്ക് രൂപം നല്‍കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണ യാത്ര ജില്ലയില്‍ പ്രവേശിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രചരണയാത്രക്ക് ആവേശോജ്ജ്വലമായ സ്വീകരണമൊരുക്കി. സ്വീകരണ സമ്മേളനം യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ യുഡിഎഫ് നേതാക്കള്‍ സ്വീകരണ സമ്മേളനത്തില്‍ സംസാരിച്ചു. ഭൂ പ്രശ്നങ്ങള്‍, വന്യ ജീവി വിഷയം,പട്ടയ പ്രശ്നങ്ങള്‍,വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങളാണ് യുഡിഎഫ് മലയോര സമര പ്രചരണ ജാഥയിലൂടെ മുമ്പോട്ട് വയ്ക്കുന്നത്.