
തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഇടുക്കി ജില്ലയിലെ രക്തസാക്ഷികളുടെ സ്മൃതി കുടിയിരങ്ങളിൽ നിന്നും ആരംഭിച്ച കൊടിമരം, പതാക, കപ്പി കയർ ,ദീപശിഖജാഥകൾ തൊടുപുഴയിൽ സംഗമിക്കുന്നതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്.പ്രതിനിധി സമ്മേളനം ഫെബ്രുവരി നാലാം തീയതി രാവിലെ 10 മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ആറാം തീയതി മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.ഇടുക്കി ജില്ലയിലെ അനശ്വര രക്തസാക്ഷികളായ കെ എസ് കൃഷ്ണപിള്ള, ടി എ നസീർ ,എം കെ ജോയ്, കെ കാമരാജ്, കാശിനാഥൻ ,ഹസൻ റാവുത്തർ ,പാപ്പമ്മാൾ, കെ എൻ തങ്കപ്പൻ, സി കെ ചെല്ലപ്പൻ, രാമസ്വാമി നാടാർ, കെ കെ വിനോദ് ,ടി അയ്യപ്പദാസ്,അനീഷ് രാജൻ, അഭിമന്യു,ധീരജ് രാജേന്ദ്രൻ എന്നിവരുടെ സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച കൊടിമരം, പതാക, കപ്പി കയർ ,ദീപശിഖ ജാഥകൾ ഇന്നു വൈകിട്ട് തൊടുപുഴയിൽ എത്തിച്ചേരുന്നതോടുകൂടി സമ്മേളനത്തിന് തുടക്കമാകും.പ്രതിനിധി സമ്മേളനം ഫെബ്രുവരി നാലിന് പത്തുമണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 39348 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 355 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പൊതുസമ്മേളനം ആറാം തീയതി വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പൊതുസമ്മേളനത്തിന് മുന്നോടിയായി അമ്പതിനായിരം പേർ അണിനിരക്കുന്ന പ്രകടനവും 10000 പേരുടെ ചുവപ്പ് സേന മാർച്ചും നടക്കും.കൊടിമരം, പതാക, കപ്പി–കയർ, ദീപശിഖ എന്നിവ യഥാക്രമം ജില്ലാ കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഫൈസൽ, ടി കെ ശിവൻനായർ, കെ എൽ ജോസഫ്, ടി ആർ സോമൻ എന്നിവർ ഏറ്റുവാങ്ങും. സമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ വി വി മത്തായി പതാക ഉയർത്തും. പൊതുസമ്മേളനം ആറിന് വൈകിട്ട് അഞ്ചിന് കോടിയേരി ബാലകൃഷ്‍ണൻ നഗറിൽ(ഗാന്ധി സ്‍ക്വയർ പഴയ ബസ്റ്റാൻഡ്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മുന്നോടിയായി 50,000 പേർ അണിനിരക്കുന്ന പ്രകടനം വൈകിട്ട് നാലിന് രണ്ട് കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കും. തൊടുപുഴ വെസ്റ്റ്, മൂലമറ്റം, ഇടുക്കി, ഏലപ്പാറ, പീരുമേട്, കട്ടപ്പന, വണ്ടൻമേട്, നെടുങ്കണ്ടം ഏരിയകളുടെ പ്രകടനം വെസ്റ്റ് ഓഫീസ് പരിസരത്തുനിന്നും തൊടപുഴ ഈസ്റ്റ്, കരിമണ്ണൂർ, അടിമാലി, രാജാക്കാട്, ശാന്തൻപാറ, മറയൂർ, മൂന്നാർ എന്നിവിടങ്ങളിൽനിന്നുള്ള പ്രകടനം ഷാപ്പുംപടിയിൽനിന്നും തുടങ്ങും. 3.30ന് മങ്ങാട്ടുകവല സറ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന 10,000 പേരുടെ ചുവപ്പുസേനാ മാർച്ചും പൊതുസമ്മേളന നഗരിയിലെത്തും. പൊതുസമ്മേളനത്തിന് ശേഷം അതുൽ നറുകരയുടെ സംഗീതപരിപാടിയും അരങ്ങേറും.