
മറയൂര്‍: വാനര ശല്യത്താല്‍ വലഞ്ഞ് മറയൂര്‍ മേഖല.വനമേഖലയോട് ചേര്‍ന്ന ഇടങ്ങളില്‍ വാനര ശല്യം അതി രൂക്ഷമാണ്. കൂട്ടത്തോടെ കാടിറങ്ങിയെത്തുന്ന വാനരന്‍മാര്‍ കണ്ണില്‍ കാണുന്നതെല്ലാം തിന്ന് നശിപ്പിക്കും. തുരത്തിയോടിച്ചാല്‍ പോലും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ട്.

വാനരശല്യം അതിരൂക്ഷമായതോടെ ഒരു വിധത്തിലും കൃഷി മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.വാനര ശല്യത്താല്‍ ചില കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിച്ച് കഴിഞ്ഞു.വീടുകള്‍ക്കുള്ളില്‍ പോലും വാനരന്‍മാര്‍ ആളുകള്‍ക്ക് സ്വസ്ഥത നല്‍കുന്നില്ല.അതിരാവിലെ കാടിറങ്ങിയെത്തുന്ന വാനരന്‍മാര്‍ നേരം ഇരുളുമ്പോള്‍ മാത്രമെ തിരികെ കാട് കയറു.കൃഷിയിടം പൂര്‍ണ്ണമായി വാനരന്‍മാര്‍ കൈയ്യടക്കുന്ന സ്ഥിതി കര്‍ഷകരെ കുറച്ചൊന്നുമല്ല വലക്കുന്നത്.വീടിനുള്ളില്‍ ഇരിക്കുന്ന സാധനങ്ങള്‍ പോലും വാനരന്‍മാര്‍ എടുത്തുകൊണ്ടു പോകുന്നതും വെല്ലുവിളിയാകുന്നു.തുരത്താന്‍ ശ്രമിച്ചാല്‍ ചില സമയങ്ങളില്‍ വാനരന്‍മാര്‍ ആക്രമണകാരികളാകുന്ന സാഹചര്യവുമുണ്ട്.വനത്തിനുള്ളില്‍ തീറ്റയുടെ ലഭ്യത വര്‍ധിപ്പിച്ച് ജനവാസ മേഖലകളിലെ വാനരശല്യം നിയന്ത്രിക്കണമെന്നാണ് ആവശ്യം.അല്ലാത്ത പക്ഷം വനാതിര്‍ത്തിയോട് ചേര്‍ന്ന ഇടങ്ങളിലെ കര്‍ഷകര്‍ പൂര്‍ണ്ണമായി കൃഷി ഉപേക്ഷിക്കേണ്ടി വരും.