
അടിമാലി: കുഞ്ചിത്തണ്ണി മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയതിനിടെ യുവാവ് മുങ്ങി മരിച്ചു. അടിമാലി കൊരങ്ങാട്ടി സ്വദേശി കിഴക്കെത്തൊട്ടിയിൽ രാജേന്ദ്രൻ (42) ആണ് മരണപ്പെട്ടത്. കുഞ്ചിത്തണ്ണി പവർഹൗസിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ വെൽഡിങ് ജോലി ചെയ്യുകയായിരുന്നു രാജേന്ദ്രനും സംഘവും.ഇന്ന് പണിക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കയത്തിൽ പെടുകയായിരുന്നു. കാൽ കല്ലിനടയിൽ കുടുങ്ങിയ രാജേന്ദ്രനെ അഗ്നിരക്ഷാ സേന രണ്ടുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താനായത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.