
മൂന്നാര്‍: മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച പൊളിച്ചു നീക്കി. മുതിരപ്പുഴയാറിന്റെ കൈവഴിയായ പുഴയുടെ പുറംപോക്ക് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണം കഴിഞ്ഞ ജനുവരിയില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. ഹൈക്കോടതിയുടെ തന്നെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിലവില്‍ കെട്ടിടം റവന്യൂ വകുപ്പ് പൊളിച്ചു നീക്കിയത്. മൂന്നാര്‍ പഞ്ചായത്തിനോട് ചേര്‍ന്നായിരുന്നു പുഴ പുറംപോക്ക് കയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച് ഇവിടെ സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്.
ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറിയുള്ള നിരവധി നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു .ഇവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും പഞ്ചായത്തിനോട് പുനരധിവസിപ്പിക്കുവാനാണ് കോടതി നിര്‍ദേശം ഉണ്ടായത്. അതുകൊണ്ടുതന്നെ പുഴ പുറംപോക്കുകള്‍ കയ്യേറിയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന സൂചനയാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.