മൂന്നാര്‍ കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയുമായി ബന്ധപ്പെട്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും; കെ ബി ഗണേഷ് കുമാര്‍

മൂന്നാര്‍: മൂന്നാര്‍ കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയുമായി ബന്ധപ്പെട്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.വ്യത്യസ്തങ്ങളായ വിവിധ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാക്കുന്ന വിശാലമായ കഫ്‌റ്റേരിയ നിര്‍മ്മിക്കും.ഇതിന് സമീപമായി ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനും സ്ഥാപിക്കും.നിലവില്‍ ഡിപ്പോക്കുള്ളില്‍ പഴയ ബസുകളില്‍ സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള താമസസൗകര്യത്തില്‍ മാറ്റം വരുത്തും.പകരം എയര്‍ കണ്ടീഷന്‍ ഡോര്‍മെറ്ററികളും മതിയായ ശുചിമുറികളും ഒരുക്കും.പഴയ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി പൊളിച്ചു മാറ്റുകയും ഇപ്പോഴത്തെ വര്‍ക്ക് ഷോപ്പിന്റെ സ്ഥാനം മാറ്റുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.ഡിപ്പോയിലെ പഴക്കം ചെന്ന ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ എത്തിക്കും.ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മറ്റൊരു അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂന്നാറില്‍ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്കൊപ്പം മന്ത്രി ഡിപ്പോയുടെ പരിസരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി.