ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഈ മാസം 20ന്

മൂന്നാര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന് കീഴിലുള്ള ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഈ മാസം 20ന് നടക്കും. ദേവികുളം സാഹസിക അക്കാദമിക്ക് സ്വന്തമായുള്ള ഒരേക്കര്‍ സ്ഥലത്ത് 9.63 കോടി രൂപ ചെലവഴിച്ച് 100 പേര്‍ ക്ക് താമസം, പരിശീലനത്തിനുള്ള സൗകര്യം, ആംഫി തി യറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍, വിഐപി മുറികള്‍, ആധുനിക രീതിയിലുള്ള ശുചിമുറികള്‍, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറികള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂ ടിയ കെട്ടിടമാണ് പുതിയതായി സാഹസിക അക്കാദമിക്കായി നിര്‍മിക്കുന്നത്.തീരദേശ വികസന അതോറിറ്റിക്കാണ് നിര്‍മ്മാണ ചുമതല. 20 ന് രാവിലെ 10ന് യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. അഡ്വ. എ രാജ എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് അധ്യക്ഷനായി. ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ രമേശ് കൃഷ്ണന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു, സുബിന്‍ ജോര്‍ ജ്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് മിന്‍സി റോബിന്‍സണ്‍, ബ്ലോക്ക് പഞ്ചായ ത്തംഗം എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ വി വിധ പ്രതിരോധ സേനകള്‍ക്കും കേന്ദ്രത്തിലൂടെ പരിശീലനം ലഭിക്കും. ദേവികുളത്ത് നിലവിലുള്ള അക്കാദമിയിലെ പരിശീലനത്തിനുള്ള സൗകര്യ ക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സാഹസിക അക്കാദമി നിര്‍മ്മിക്കു ന്നത്.