അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു

അടിമാലി: അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഈ മാസം 27 വരെയാണ് മഹോത്സവം നടക്കുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് 6നും 6.30നും ഇടയില്‍ ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു.അടിമാലി എസ് എന്‍ ഡി പി യൂണിയന്‍ ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. ശാന്തഗിരി ക്ഷേത്രത്തിനായി തയ്യാറാക്കിയ മൃത്യജ്ഞയ മഹാദേവന്‍ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.എല്ലാ ദിവസവും പതിവ് ക്ഷേത്ര പൂജകള്‍ക്ക് പുറമെ പ്രത്യേക പൂജാ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കും. 24ന് വൈകിട്ട് ചാറ്റുപാറ മൂകാംബിക നഗറില്‍ നിന്നും താലപ്പൊലിഘോഷയാത്ര ആരംഭിക്കും. 25ന് പള്ളിവേട്ട മഹോത്സവം നടക്കും. 26ന് മഹാശിവരാത്രി ആറാട്ട് മഹോത്സവം നടക്കും. 27ന് രാവിലെ പിതൃപൂജകളും പിത്യതര്‍പ്പണവും നടക്കും. ഉത്സവാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മഹാ അന്നദാനത്തിനും തുടക്കമായി.