
അടിമാലി: ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ദേവികുളം സബ് ആര്‍ ടി ഓഫീസിന്റെയും അടിമാലി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ അടിമാലിയില്‍ ബസ് ജീവനകാര്‍ക്കായുള്ള ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചത്. ബസ് ജീവനക്കാരുടെ ചുമതലകളും കര്‍ത്തവ്യങ്ങളും റോഡ് നിയമങ്ങളും ഒരിക്കല്‍ കൂടി ബസ് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുകയെന്നതിനൊപ്പം വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉണ്ടായിരുന്നു. ഇടുക്കി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷബീര്‍ പി എം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌ട്രെസ് മാനേജ്‌മെന്റ്, നിയമാവബോധം, വ്യക്തിത്വ വികസനം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസ് നയിച്ചു. നിരവധി ബസ് ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ദേവികുളം ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജെയിംസ് പി ജെ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രലാല്‍ കെ കെ, ലിസി തോമസ്, ദീപു എന്‍ കെ, ഫവാസ് വി സലിം, സിസ്റ്റര്‍ ആന്‍സി ടോം, രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.