Education and careerKeralaLatest News

അൽപ വസ്ത്രം എന്ന് പറയുന്നത് അറിവില്ലായ്മ, സൂംബ 150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപം’: എം എ ബേബി

സൂംബ നൃത്തത്തിൽ മത നേതൃത്വത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ ഒരുമിച്ച് കളിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ല. കുട്ടികൾ പരസ്പരം ഇടപഴകിയും മനസിലാക്കിയും വളരണം.

വിദണ്ഡ വാദമാണ് ഉയർത്തുന്നത്. മതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആജ്ഞാപിക്കാൻ പാടില്ല, അഭിപ്രായം പറയാം. പൊതു വിദ്യാഭ്യാസം മതനിരപേക്ഷ ജനാധിപത്യ നീതികൾ ഉറപ്പാക്കാനാണ്. അൽപ വസ്ത്രം എന്ന് പറയുന്നത് അറിവില്ലായ്മയും തെറ്റിദ്ധാരണയുംമൂലം.

150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപമാണ് ഇത്. ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകിയും മനസ്സിലാക്കിയും വളരണം. അപ്പോഴാണ് പുരോഗമനം ഉണ്ടാവുക. സമചിത്തമായ സംവാദത്തിലൂടെ ആശയവിനിമയം നടത്താം. സമത്വപൂർണ്ണമായ സമൂഹം എന്നത് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌കൂളില്‍ നടക്കുന്നത് ചെറു വ്യായാമമാണ് അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതും മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!