KeralaLatest NewsLocal news
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ടോഫീസ് സേവനം കാര്യക്ഷമമാക്കണമെന്നാവശ്യം

മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ടോഫീസ് സംവിധാനം കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ മുമ്പോട്ട് വയ്ക്കുന്നത്. സാധാരണക്കാരായ തോട്ടം തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തില്‍ എത്തുന്നത്. ഫ്രണ്ടോഫീസില്‍ സേവനം ആവശ്യപ്പെട്ട് എത്തുന്ന ആളുകളോട് ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി മറുപടി നല്കുന്ന സാഹചര്യമാണുള്ളതെന്നാണ് ആരോപണം. ഇത് ആളുകള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുയര്ത്തുന്നതായും സി നെല്‍സണ്‍ പറഞ്ഞു. കൃത്യമായി മറുപടി ലഭിക്കാതെ വരുന്നതോടെ സാധാരണക്കാരായ ആളുകള്‍ കുഴയുന്ന സ്ഥിതിയുണ്ട്.
ഈ അവസ്ഥ ഒഴിവാക്കി ഫ്രണ്ടോഫീസ് സേവനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം .ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പരാതി നല്‍കേണ്ടി വരുമെന്നും സി നെല്‍സണ്‍ വ്യക്തമാക്കി.