
അടിമാലി: യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടിമാലിയില്‍ വനിതാ സംഗമവും റോഡ് ഷോയും സംഘടിപ്പിച്ചു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നണികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു അടിമാലിയില്‍ യു ഡി എഫ് വനിതാ സംഗമവും റോഡ് ഷോയും സംഘടിപ്പിച്ചത്. വനിതാ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. അടിമാലി ബ്ലോക്കിലെ യു ഡി എഫ് വനിത സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വനിത സംഗമം നടന്നത്.
യോഗത്തില്‍ മഹിള കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷേര്‍ലി ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് മിനി സാബു, മജ്ജു ജിന്‍സ്, ജാസ്മി അമാന്‍, സി കെ രാജമ്മ, ഉഷ സദാനന്ദന്‍, അനിത ശിവന്‍, ഉഷ രാമകൃഷ്ണന്‍, നേതാക്കളായ പി വി.സ്‌ക്കറിയ, എ പി ഉസ്മാന്‍, എം.ബി.സൈനുദീന്‍, ബാബു പി കുര്യാക്കോസ്, കെ.എ.കുര്യന്‍, ജോണ്‍സി ഐസക്ക്, എ എന്‍ സജികുമാര്‍, കെ.പി.അസ്സീസ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് അടിമാലി ടൗണില്‍ റോഡ് ഷോയും നടന്നു.