
അടിമാലി: അടിമാലി പ്രസ്സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം നടന്നു. പ്രസ് ക്ലബ്ബ് ഹാളിലായിരുന്നു യോഗം നടന്നത്.പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജോ പുല്ലന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി വി ആര്‍ സത്യന്‍ യോഗത്തില്‍ സംസാരിച്ചു.

സി ഡി ഗോപകുമാര്‍ (പ്രസിഡന്റ്)
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കണക്കവതരണവും നടന്നു. സി ഡി ഗോപകുമാറിനെ പുതിയ പ്രസിഡന്റായും സജീവ് മാധവനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

സജീവ് മാധവന്‍ (സെക്രട്ടറി)
എസ് സെല്‍വരാജ് വൈസ് പ്രസിഡന്റ്, പി എച്ച് നാസ്സര്‍ ജോയിന്റ് സെക്രട്ടറി, അഖില്‍ രാമചന്ദ്രന്‍ ട്രഷറാര്‍, സിജോ പുല്ലന്‍, വി ആര്‍ സത്യന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റംയംഗങ്ങളായും തെരഞ്ഞെടുത്തു.