KeralaLatest NewsLocal newsTravel
മൂന്നാര്‍ ടോപ്പ് സ്റ്റേഷന് റോഡില്‍ സമീപം കാറില്‍ യുവാക്കളുടെ സാഹസികയാത്ര

മൂന്നാര്‍ ടോപ്പ് സ്റ്റേഷന് റോഡില്‍ സമീപം കാറില്‍ യുവാക്കളുടെ സാഹസികയാത്ര. എക്കോപോയിന്റിന് സമീപം വച്ചാണ് യുവാക്കള്‍ ഇത്തരത്തില്‍ കാറില്‍ സാഹസിക യാത്രക്ക് മുതിര്‍ന്നത്. വാഹനത്തിന്റെ ജനാലകളില്‍ കയറി ഇരുന്നായിരുന്നു യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. റോഡില്‍ വളരെ തിരക്കുള്ള സമയത്തായിരുന്നു യുവാക്കള്‍ അഭ്യാസ പ്രകടനത്തിന് മുതിര്‍ന്നത്. യുവാക്കള്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെയെത്തിയവരാണ് സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മധ്യവേനല്‍ അവധിയാരംഭിച്ച് ഇത്തവണ മൂന്നാറില്‍ തിരക്ക് വര്‍ധിച്ചതോടെ ഇത്തരത്തില്‍ വാഹനങ്ങളില്‍ സാഹസിക യാത്ര നടത്തിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമ നടപടികള്‍ക്കൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും യുവാക്കള്‍ സാഹസത്തിന് മുതിരുന്നത് ഇപ്പോഴും തുടരുകയാണ്.