
മൂന്നാര്‍: തെക്കിന്റെ കശ്മീര്‍ കാണാനെത്തുന്നവരെ കാത്ത് പൂക്കളുടെ വര്‍ണ്ണക്കാഴ്ച്ചകളും ഒരുങ്ങുകയാണ്. ഡിടിപിസിക്ക് കീഴിലുള്ള മൂന്നാര്‍ ബൊട്ടാണി ക്കല്‍ ഗാര്‍ഡനില്‍ മെയ് 1 മുതല്‍ 10 വരെയാണ് പുഷ്പമേള നടക്കുന്നത്. മൂന്നാറിന്റെ തനതു പൂക്കള്‍ക്കൊപ്പം വി ദേശയിനങ്ങള്‍ ഉള്‍പ്പെടെ പുതിയ 400ലധികം തരത്തിലുള്ള പൂക്കളും ചെടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസീലിയ, റോസ്, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
അവധിക്കാലത്ത് മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു പുഷ്പമേള സംഘടിപ്പിക്കുന്നതെന്ന് അഡ്വ. എ രാജ എം എല്‍എ പറഞ്ഞു.
ഒരു ലക്ഷത്തിലധികം ചെടികളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലുള്ളത്.എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ വ്യത്യസ്തങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. മിനി റിവര്‍ സൈഡ് ബീച്ച്, മ്യൂസിക്കല്‍ ഫൗണ്ടന്‍, സെല്‍ഫി പോയിന്റ്, വിവിധതരം സ്റ്റാളുകള്‍, ഭക്ഷണശാലകള്‍, അലങ്കാര ദീപങ്ങള്‍ എന്നിവയും പുഷ്പ മേളയുടെ ഭാഗമായി ക്രമീകരിക്കും. മുതിര്‍ന്നവര്‍ക്ക് 100രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 9 മുതല്‍ രാത്രി 9വരെയാണു പ്രദര്‍ശനം.