എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: വോട്ടെണ്ണുന്നതിന് മുന്‍പേ സര്‍ക്കാര്‍ സാധ്യതകള്‍ തേടി കോണ്‍ഗ്രസും ബി.ജെ.പി യും

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ വോട്ടെണ്ണുന്നതിന് മുന്‍പേ സര്‍ക്കാര്‍ സാധ്യതകള്‍ തേടി കോണ്‍ഗ്രസും ബി.ജെ.പി യും. തൂക്കുസഭയാണെങ്കില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എം.എല്‍.എ മാരെ ഉടന്‍ സംസ്ഥാന തലസ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ഇതിനോടകം തുടങ്ങി കഴിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷകരെയും ദേശീയ നേത്യത്വത്തിന്റെ പ്രതിനിധിയെയും ആയയ്ക്കാനും ബി.ജെ.പി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
അ!ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്‍ഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.