
അടിമാലി: ബാറിൽ വെച്ചുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി ടൗണിലെ ബാറിൽ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. കുത്തിയ വ്യക്തി ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
ഇരു കൂട്ടരും തമ്മിൽ ബാറിൽ വച്ച് വാക്കേറ്റം ഉണ്ടാക്കുകയും തുടർന്ന് അത് കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു. അടിമാലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.