KeralaLatest NewsLocal news
ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; സര്‍ക്കാരിനുണ്ടായിട്ടുള്ള പാളിച്ച തിരുത്തിയില്ലെങ്കില്‍ റോഡ് നിര്‍മ്മാണം സമ്പൂര്‍ണ്ണമായി നിലച്ച് പോകുന്ന സ്ഥിതിയുണ്ടാകും, അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി

അടിമാലി: ദേശിയപാത85ന്റെ നിര്‍മ്മാണ വിഷയത്തില്‍ സര്‍ക്കാരിനുണ്ടായിട്ടുള്ള പാളിച്ച തിരുത്തിയില്ലെങ്കില്‍ റോഡ് നിര്‍മ്മാണം സമ്പൂര്‍ണ്ണമായി നിലച്ച് പോകുന്ന സ്ഥിതിയുണ്ടാകുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി.നിര്മ്മാണച്ചുമതലയേറ്റെടുത്തിട്ടുള്ള കരാര്‍ കമ്പനിക്കാര് തങ്ങളെ നിര്‍മ്മാണച്ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്കി കഴിഞ്ഞതായി എം പി പറഞ്ഞു. ദേശിയപാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണം അടിമുടി ഉണ്ടായിരിക്കുകയാണെന്നും എം പി ഇരുമ്പുപാലത്ത് വ്യക്തമാക്കി.