മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം: മേയ് 19 മുതല്‍ ക്യാമ്പയിന് സംഘടിപ്പിക്കും

മീസല്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ച് വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന് സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് 19 മുതല്‍ 31 വരെ രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കും.
അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസില്‍സ് റൂബെല്ല വാക്സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസില്‍സ്, റൂബെല്ല വാക്സിനേഷന് ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ച് വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്സിനേഷന് നല്‍കും. പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്സിനേഷന് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മീസില്‍സ് റൂബെല്ല രോഗങ്ങളുടെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്സിന് മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവകൂടി എടുക്കാന്‍ അവസരം നല്‍കും