
ഇടുക്കി വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ താഹിറാ വി എ, രജിത എ ആർ, സുധീഷ് കൃഷ്ണൻകുട്ടി എന്നിവർ കലൂർ വാഴക്കാല ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഓൾഡേജ് ഷെൽട്ടർ ഹോം സന്ദർശിക്കുകയും അന്തേവാസികളുമായി സംവദിക്കുകയും ചെയ്തു. പോലീസില്‍ നിയമസഹായം തേടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, അവരുടെ വേവലാതികള്‍ യാതൊരു ഭയമോ, തടസ്സമോ കൂടാതെ അവര്‍ക്ക് നേരിട്ട് അറിയിക്കുവാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക, സ്വീകരിച്ച പരാതികൾ, ആവശ്യമുണ്ടെങ്കില്‍ ഉന്നത അധികാരികളിലേക്ക് എത്തിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി വീട്ടിലോ, ജോലി സ്ഥലങ്ങളിലോ, പൊതുസ്ഥലങ്ങളിലോ ഉള്ള അതിക്രമങ്ങളെ ചെറുക്കുകയും, സംരക്ഷണം നല്‍കുകയും ചെയ്യുക, തുടങ്ങിയ സേവനങ്ങള്‍ ഇടുക്കി വനിതാസെല്ലിന്‍റെയും, വനിതാ ഹെല്‍പ്പ് ലൈനുകളുടേയും നേതൃത്ത്വത്തില്‍ ഇടുക്കി ജില്ലയില്‍ ചെയ്തുവരുന്നു