KeralaLatest NewsLocal news
സി ഐ ടി യു അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു

അടിമാലി: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സി ഐ ടി യു അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് മെയ് 20ന് പണിമുടക്ക് സമരം നടത്തുവാനായിരുന്നു തൊഴിലാളി സംഘടനങ്ങള്‍ തീരുമാനിച്ചിരുന്നത്. സമരം മാറ്റിയ പശ്ചാലത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായി അടിമാലിയിലും പ്രതിഷേധ ദിനം ആചരിച്ചത്.
രാജ്യത്തെ തൊഴിലാളികളെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് സമരത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തില്‍ സി ഡി ഷാജി, വി ബി മോഹനന്‍, മാത്യു ഫിലിപ്പ്, പി കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി സി ഐ ടി യു പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ സംബന്ധിച്ചു.