
അടിമാലി: അടിമാലി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആനുവല്‍ ഡേ ആഘോഷവും യാത്ര അയപ്പും നടന്നു.സ്‌കൂളിലെ അറുപത്തിരണ്ടാമത് ആനുവല്‍ ഡേ ആഘോഷമാണ് സംഘടിപ്പിച്ചത്.34 വര്‍ഷത്തെ സേവനത്തിന് ശേഷം അധ്യാപക വൃത്തിയില്‍ നിന്നും വിരമിക്കുന്ന ഡൈന ജോസിന് ചടങ്ങില്‍ യാത്ര അയപ്പും ഒരുക്കി. കാര്‍ണിവാലേ 2025 എന്ന പേരില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു.
കാര്‍മല്‍ഗിരി പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ ഡോ. പ്രദീപ സിഎംസി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വികാരി ജനറല്‍ ജോസ് പ്ലാച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ വില്‍സി മരിയ സിഎംസി, സിസ്റ്റര്‍ റീനറ്റ് സിഎംസി, ഫാദര്‍ ജോസഫ് വെളിഞ്ഞാലില്‍, ഫാദര്‍ എല്‍ദോസ് കൂറ്റപ്പാല കോര്‍ എപ്പിസ്‌കോപ്പ, അടിമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആനിയമ്മ ജോര്‍ജ്, കാര്‍മല ഗിരി പ്രൊവിന്‍സ് എജുക്കേഷണല്‍ സെക്രട്ടറി സിസ്റ്റര്‍ പ്രീതി സിഎംസി, പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍ കെ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.