KeralaLatest News

പൊലീസ് പൊലീസിന്റെ ജോലി ചെയ്യും, ഉടന്‍ പിടികൂടണം’; അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. പൊലീസ് പൊലീസിന്റെ ജോലി ചെയ്യും. ഓപ്പറേഷൻ തൂഫാൻ, ഓണം പ്രമാണിച്ച് കൂടുതൽ ജാഗ്രത. അടുത്ത ഘട്ടം ഉടൻ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ ചേർത്ത് പുതിയ പദ്ധതി ആരംഭിക്കും. ലഹരി മാഫിയ ഒതുങ്ങി. അത് അവരുടെ തന്ത്രമാണ്. സർക്കാർ എപ്പോഴെങ്കിലും പിൻവലിയും, അപ്പോൾ വീണ്ടും ഇറങ്ങാം എന്ന ചിന്തയാണ് അവർക്ക്.

അത് വെറുതെയാണ്. സർക്കാർ എപ്പോഴും ഉണർന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം എറണാകുളത്താണ് അവസാനമായി അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധ ശക്തമാക്കിയത്.അതേസമയം അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍ മീഡിയ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഇതിലും അര്‍ജുനെതിരെ പൊലീസ് കേസെടുത്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്താനാണ് അര്‍ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടത്.അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫെയ്സ്ബുക്കില്‍ കുറിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!