KeralaLatest NewsLocal news
ബൈസണ്‍വാലിക്ക് സമീപം വാഹനാപകടം; പാലത്തിന്റെ കൈവിരികള്‍ തകര്‍ത്ത് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു

അടിമാലി: ഇന്നുച്ചയോടെ ബൈസണ്‍വാലി പാലത്തിന് സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തിന്റെ കൈവിരികള്‍ തകര്‍ത്ത് താഴ്ച്ചയിലേക്ക് മറിഞ്ഞു.വാഹനത്തില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം ഗ്യാപ്പ് റോഡില്‍ നിന്നും ബൈസണ്‍വാലി വഴി രാജാക്കാട് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. അപകടത്തില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.