സ്പോര്‍ട്സ് ആയുര്‍വേദ ബ്ലോക്ക് : ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിർവഹിക്കും

തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്പോര്‍ട്സ് ആയുര്‍വേദ ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഇന്ന് (29) വൈകിട്ട് മൂന്നിന് ആശുപത്രി അങ്കണത്തില്‍ നിര്‍വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.സി ഷീലയ്ക്ക് യാത്രയയപ്പും നൽകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ അതിഥിയായി പങ്കെടുക്കും. രജിസ്ട്രേഷന് കൗണ്ടറിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിക്കും.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.സി ഷീലയ്ക്ക് മന്ത്രി ഉപഹാരം നല്‍കും. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ്. പ്രിയ വിഷയാവതരണവും എന്‍.എ.എം സംസ്ഥാനമിഷന്‍ ഡയറക്ടര്‍ ഡോ.ഡി. സജിത് ബാബു ആമുഖപ്രസംഗവും നടത്തും. നാഷണല്‍ ആയുഷ് മിഷന് മുഖേന അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്പോര്‍ട്സ് ആയുര്‍വേദ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കായിക താരങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും കായികാഭ്യാസത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾ ആധുനികവും ശാസ്ത്രീയവുമായ രോഗനിര്‍ണ്ണയത്തിലൂടെ കണ്ടെത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആയുര്‍വേദ ശാസ്ത്രത്തിലെ തത്വങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയവും നൂതനവും ഏകീകൃതവുമായ ചികിത്സാ പദ്ധതിയിലൂടെ ശസ്ത്രക്രിയ ഒഴിവാക്കി അതിവേഗം പരിഹരിക്കുന്നതിനും ആരോഗ്യമുള്ള ഒരു പുതിയ കായിക തലമുറയെ വാര്‍ത്തെടുക്കുന്നതുമായ സമ്പൂര്‍ണ്ണ ചികിത്സാ പദ്ധതിയാണിത്.
യോഗത്തില്‍ തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്മാന് കെ.ദീപക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ.ജി സത്യന്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഭവ്യ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ആന്റണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗം ഇന്ദു സുധാകരന്, ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രൊഫ.എം.ജെ ജേക്കബ്, സി.വി സുനിത ,സി രാജേന്ദ്രന്,സോളി ജീസസ്സ്, ഷൈനി സജി , ജിജി കെ.ഫിലിപ്പ്, കെ.റ്റി.ബിനു,വി.എന്‍ മോഹനന്, എസ്.പി.രാജേന്ദ്രന്, ഷൈനി റെജി തൊടുപുഴ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുധീപ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.സി ഷീല, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എന്‍എഎം ഡോ.പി.ആര് സജി, തുടങ്ങി വകുപ്പ്തല ഉദ്യോഗസ്ഥരും കക്ഷി രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.