അടിമാലി തൊഴിലാളിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

അടിമാലി: അടിമാലി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പിന്തുണയോടെ അടിമാലി തൊഴിലാളിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചടങ്ങില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണവും സംഘടിപ്പിച്ചു. ദേവികുളം ജോയിന്റ് ആര് റ്റി ഒ ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അടിമാലി മേഖല സെക്രട്ടറി നവാസ് ഹൈടെക് അധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ മുഖ്യാതിഥിയായി. എക്സൈസ് ഇന്‍സ്പെക്ടര്‍ അവിന്സാജ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ കനി, അസോസിയേഷന് എക്സിക്യൂട്ടീവ് അംഗം തങ്കച്ചന് തേക്കുംകാട്ടില്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. അടിമാലി തൊഴിലാളി കൂട്ടം വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അഖില്‍ സി.ആര്, സിബി വെള്ളത്തൂവല്‍ എന്നിവര്‍ സംസാരിച്ചു.