KeralaLatest NewsLocal news

മഴ: ഇടുക്കിയില്‍ 4.35 കോടിയുടെ കൃഷിനാശം; കൂടുതല്‍ നഷ്ടം വാഴ കർഷകർക്ക്

കനത്തകാറ്റിലും മഴയിലും ജില്ലയില്‍ 4.35 കോടി രൂപയുടെ കൃഷിനാശം. 285.13 ഹെക്ടര്‍ സ്ഥലത്തെ വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 2520 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. മെയ് 15 മുതല്‍ 28 വരെയുള്ള കാലയളവിലെ പ്രാഥമിക കണക്കാണിതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വാഴ, ഏലം, കുരുമുളക്, റബര്‍, കൊക്കോ എന്നിവയാണ് കൂടുതലായും നശിച്ചത്.

72.87 ഹെക്ടറിലെ 33613 കുലച്ച വാഴകളാണ് നശിച്ചത്. 658 കര്‍ഷകര്‍ക്കായി രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടായി. 238 കര്‍ഷകരുടെ 6.04 ഹെക്ടറിലെ കുലക്കാത്ത 9620 വാഴകകള്‍ നശിച്ചു. ഈയിനത്തില്‍ 38.48 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. 147.97 ഹെക്ടര്‍ സ്ഥലത്തെ ഏലം ചെടികളാണ് നശിച്ചത്. ഇതുവഴി ഒരു കോടി രൂപ നഷ്ടമുണ്ടാകുകയും 947 കര്‍ഷകരെ ബാധിക്കുകയും ചെയ്തു. 11.88 ഹെക്ടര്‍ സ്ഥലത്തെ 4839 കായ്ച്ച കുരുമുളക് ചെടികളാണ് നശിച്ചത്. 36.29 ലക്ഷം രൂപ നഷ്ടവും 220 കര്‍ഷകരെ ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ട്. 15 കര്‍ഷകരുടെ 1.7 ഏക്കറിലെ 130 കായ്ക്കാത്ത കുരുമുളക് ചെടികള്‍ നശിക്കുകയും 65000 രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 32.13 ഹെക്ടറിലെ 1085 വെട്ടുന്ന റബറുകള്‍ നശിച്ചു.

113 കര്‍ഷകര്‍ക്കായി 21.7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 44 കര്‍ഷകരുടെ 2.81 ഹെക്ടറിലെ 505 വെട്ടി ത്തുടങ്ങാത്ത റബര്‍ മരങ്ങള്‍ നശിക്കുകയും 7.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു.

1.95 ഹെക്ടറിലെ 999 കൊക്കോ മരങ്ങളാണ് നശിച്ചത്. 65 കര്‍ഷകര്‍ക്കായി 3.5 ലക്ഷം രൂപ നഷ്ടമുണ്ടായി.

മൂന്ന് കര്‍ഷകരുടെ 42 സെന്റ് സ്ഥലത്തെ പ്ലാവുകള്‍ നശിക്കുകയും 3.65 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 25 കര്‍ഷകരുടെ 0.98 ഹെക്ടര്‍ സ്ഥലത്തെ 75 കായ്ച്ച തെങ്ങ് നശിക്കുകയും 3.75 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 11 കര്‍ഷകരുടെ 59 സെന്റിലെ കായ്ക്കാത്ത 20 തെങ്ങുകള്‍ നശിക്കുകയും 60000 രൂപ നാശനഷ്ടം കണക്കാക്കുകയും ചെയ്യുന്നു. രണ്ട് കര്‍ഷകരുടെ 2.47 സെന്റ് സ്ഥലത്തെ രണ്ടു കശുമാവ് നശിക്കുകയും രണ്ടായിരം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 10 കര്‍ഷകരുടെ 76.6 സെന്റ് സ്ഥലത്തെ 28 കായ്ച്ച കവുങ്ങ് നശിക്കുകയും 8000 രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.

3 കര്‍ഷകരുടെ 19.77 സെന്റ് സ്ഥലത്തെ 20 കാപ്പി ചെടി നശിക്കുകയും 8000 രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 118 കര്‍ഷകരുടെ 4.40 ഹെക്ടര്‍ സ്ഥലത്തെ 285 കായ്ച്ച ജാതിമരങ്ങള്‍ നശിക്കുകയും 9.98 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു. 28 കര്‍ഷകരുടെ 1.8 ഏക്കറിലെ കായ്കാത്ത 89 ജാതിമരങ്ങള്‍ക്ക് 3.12 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. 17 കര്‍ഷകരുടെ 1.58 ഹെക്ടര്‍ സ്ഥലത്തെ കപ്പകൃഷിക്ക് 21000 രൂപയുടെ നഷ്ടവും 69.2 സെന്റിലെ മൂന്ന് കര്‍ഷകരുടെ പച്ചക്കറി കൃഷിക്ക് 13000 രൂപയും നാശനഷ്ടവുമാണുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!