വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര് ഡിയുടെ ഇന്സ്റ്റാളേഷന് ചടങ്ങ് നടന്നു

അടിമാലി: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര് ഡിയുടെ ഇന്സ്റ്റാളേഷന് ചടങ്ങ് അടിമാലിയില്‍ നടന്നു.അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് ഒരുക്കിയിരുന്നത്. പ്രമുഖ സേവന പദ്ധതിയുടെ ആരംഭവും പുരസ്ക്കാര രാത്രിയും സാംസ്ക്കാരിക ആഘോഷങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ജിയോ വി എല്‍ദോയാണ് സോണിന്റെ പുതിയ എല്‍ ആര് ഡി. വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയാ പ്രസിഡന്റ് എ എസ് രാധാകൃഷ്ണന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സോണ്‍ 3 എല്‍ ആര് ഡി പ്രൊജക്ടായ പാര്‍പ്പിടം പദ്ധതിയുടെ ആദ്യപടിയെന്ന നിലയിലുള്ള പ്രഥമവീടിന്റെ താക്കോല്‍ദാനവും ചടങ്ങിന്റെ ഭാഗമായി നടന്നു. താക്കോല്‍ ദാനകര്‍മ്മം ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. എല്‍.ആര്.ഡി ആഗ്നസ് മാണി അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടനം റീജണല്‍ ഡയറക്ടര്‍ സാജു എം കറുത്തേടവും മേജര്‍ പ്രോജക്റ്റ് ആയ ഡയബറ്റിക് കെയറിന്റെ ഉദ്ഘാടനം ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ മാത്യൂസ് എബ്രഹാമും നിര്‍വഹിച്ചു.
ഇന്സ്റ്റാളേഷന് ചടങ്ങുകള്‍ക്ക് നിയുക്ത റീജിയണല്‍ ഡയറക്ടര്‍ പി.ജെ കുര്യാച്ചന് നേതൃത്വം നല്കി. മെനെറ്റ്സ് പ്രോജക്ട് ഉദ്ഘാടനം റീജിയണല്‍ സെക്രട്ടറി ബെന്നി പോളും ലിങ്സ് പ്രോജക്ട് ഉദ്ഘാടനം റീജണല്‍ ട്രഷറര്‍ ഡാനിയേല്‍ സി ജോണും നിര്‍വഹിച്ചു. ബുള്ളറ്റിന് പ്രകാശനം റീജിയണല്‍ ബുള്ളറ്റിന് എഡിറ്റര്‍ ലൈജു ഫിലിപ്പും പാര്‍പ്പിടം പദ്ധതിക്ക് വീട് നിര്‍മ്മിക്കുന്നതിന് സൗജന്യമായി ഭൂമി നല്കിയ പൂപ്പത്ത് കുടുംബത്തിനുള്ള ആദരവ് റീജിയണല്‍ ക്യാബിനറ്റ് സെക്രട്ടറി ജോര്‍ജ് എടപ്പാറയും നിര്‍വഹിച്ചു. പുതിയ എല്‍.ആര്.ഡി ഇലക്ട് ആയി പ്രൊഫ. ജേക്കബ് എബ്രഹാമിനെ തെരഞ്ഞെടുത്തു.
ഇന്‍ഡ്യാ ഏരിയാ ഭാരവാഹികളായ സുനില്‍ ജോണ്‍, ബിനോയ് പൗലോസ്, ഡോ. ബിജു മാന്തറക്കല്‍, സിന്ധു തോമസ്, ഹോസ്റ്റ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് പീറ്റര്‍ കാക്കനാട്ട്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ മില്‍സണ്‍ ജോര്‍ജ്, ഭാരവാഹികളായ ദീപ മാത്യൂസ്, പ്രദീപ്, എല്‍ദോ പി ഏലിയാസ്, ബേസില്‍ പി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.