ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൈക്കിളുകള്‍ വിതരണം ചെയ്തു

മൂന്നാര്‍: ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് മൂന്നാര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സിഎസ് ആര്‍ ഫണ്ടിന്റെ സഹായത്തോടെയാണ് ലയണ്‍സ് ക്ലബ്ബ് വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പഴയ മൂന്നാര്‍ ഗവ ഹൈസ്‌കൂളിലും നല്ലതണ്ണി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലും സൈക്കിള്‍ വിതരണം നടത്തിയത്.
നല്ലതണ്ണി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മൂന്നാര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബേസില്‍ വര്‍ഗീസ് സൈക്കിള്‍ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രഷറര്‍ ജെ.ജെയിന്‍, സ്‌കൂള്‍ ചെയര്‍മാന്‍ ലിജി ഐസക്, കാബിനറ്റ് മെമ്പര്‍ ബിജു മാത്യൂ,തോക്കുപാറ ലയണ്‍സ് ഭാരവാഹി സാജു ആലക്കാപള്ളി, സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍.സാല്‍വിന്‍ ഹേമ, അധ്യാപകരായ വി.എ.ഷീജ, കരോളിന്‍ സൈസ.ജയന്തി സി. തുടങ്ങിയവര്‍ സംബന്ധിച്ചു.