ഗ്യാസ് സിലിണ്ടറും കുടിവെള്ളവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

മൂന്നാര്‍: മൂന്നാര്‍ ഇക്കാനഗറില്‍ ഗ്യാസ് സിലിണ്ടറും കുടിവെള്ളവും വേണ്ടവിധം ലഭ്യമാകുന്നില്ലെന്നാരോപിച്ച് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലമായി മൂന്നാര്‍ ഇക്കാ നഗര്‍ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം നടത്താതെ സിലിണ്ടര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന നടപടിയാണ് ഗ്യാസ് ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കൂടാതെ കുടിവെള്ളവും മേഖലയില്‍ വേണ്ടവിധം ലഭ്യമാകുന്നില്ലെ ന്ന പരാതിയുണ്ട്. ഈ രണ്ട് വിഷയങ്ങളിലും പ്രശ്‌നപരിഹാരമാവശ്യപ്പെട്ടായിരുന്നു വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. പ്രതിഷേധം കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്റ് ജി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് സാം പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ഡി കുമാര്‍, മൂന്നാര്‍ മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍, മഹാലക്ഷ്മി, പ്രഭു, നാഗരാജ്, റിയാസ് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.