Latest NewsSports

RCB വിജയാഘോഷത്തിനിടെയുണ്ടായ അപകടം; കൂടുതൽ പേരെത്തിയത് ഫ്രീ പാസ് ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചതിനെ തുടർന്ന്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്.

സർക്കാരിന് എതിരെ ബിജെപി രം​ഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. 35,000 ആണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി എന്നിരിക്കെയാണ് ഇത്രയും പേർ ഇരച്ചെത്തിയത്. താരങ്ങൾ വരുന്നത് കാണാൻ കഴിയുന്ന ഗേറ്റാണ് നമ്പർ 7. ഇവിടെയാണ് തിക്കും തിരക്കും ഉണ്ടായത്.

ജനസാ​ഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോ​ഗസ്ഥരെ മാത്രമാണ് നിയോ​ഗിച്ചിരുന്നത്. ‌സംഭവത്തിൽ 42 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!