EntertainmentKeralaLatest NewsMovie

ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം; പിതാവിന്റെ സംസ്കാരം തിങ്കളാഴ്ച

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെന്ന ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലുകൾ, നട്ടെല്ലിനും ചെറിയ പൊട്ടൽ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തിൽ കൂടുതൽ പരിക്കേറ്റത് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെൻറർ വ്യക്തമാക്കി.

അപകടത്തിൽ മരിച്ച സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ നടക്കും. മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് 4 മണി മുതൽ പൊതുദർശനം. വിദേശത്തുള്ള സൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലേക്ക് മടങ്ങിയെത്തും. അതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള സിനിമ പ്രവർത്തകർ ഷൈനിനെ ആശുപത്രിയിൽ എത്തി കണ്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!