KeralaLatest NewsLocal news
മുരിക്കാശ്ശേരിയില്‍ മദ്യ ലഹരിയില്‍ മൂന്നംഗം സംഘം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

ഇടുക്കി മുരിക്കാശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. മുരിക്കാശ്ശേരി സ്വദേശി അലക്സ് തോമസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അയക്കാല്‍ക്കാരൻ ഡിനില്‍ കൈതക്കലാണ് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചത്.

വീടിന് സമീപം ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മദ്യ ലഹരിയില്‍ എത്തിയ മൂന്നംഗം സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ അലക്സിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.