KeralaLatest NewsLocal news
മഴ മുന്നറിയിപ്പിൽ മാറ്റം : എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ആയതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (11.06.2025) വൈകുന്നേരം 04.00 മണിയ്ക്ക് ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ, ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.