
കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡി.ജി.സി.എ) അംഗീകൃത ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. കാസര്‍ഗോഡ്, കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളിലേക്കാണ് പ്രവേശനം തുടങ്ങിയത്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് ഡി.ജി.സി.എ സാക്ഷ്യപ്പെടുത്തിയ 10 വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് ലഭിക്കും. കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍സ്ട്രക്ടര്‍മാര്‍,ലൈവ് ഡ്രോണ്‍ ഫ്ളൈയിങ് സെഷനുകള്‍, പ്ലേസ്മെന്റ് സഹായം എന്നിവയും കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്സിലേക്ക് അടുത്തുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചോ, അല്ലെങ്കില്‍ www.csp.asapkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999780