Education and careerKeralaLatest News

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു; 40,906 കുട്ടികള്‍ പുതിയതായി എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ വകുപ്പ്, രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ കുട്ടികളുടെ ആകെ എണ്ണം 28,87,607 ആണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.2025-26 വര്‍ഷത്തില്‍ എന്റോള്‍ ചെയ്ത കുട്ടികളുടെ എണ്ണം 29,27,513 എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. (number of students in government schools has increased)

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി 40,906 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. നടപ്പു അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത് 2,34,476 കുട്ടികളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഐക്യ കേരളം രൂപീകരിച്ചതിന് ശേഷം അധ്യാപക നിയമനങ്ങളും സ്ഥലം മാറ്റങ്ങളും മെയ് മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുന്നത് ആദ്യമായാണെന്ന് വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സാധാരണ സ്‌കൂള്‍ തുറന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇതൊക്കെ നടക്കുന്നത്. ഇത് മൂലം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചു.

പാചക തൊഴിലാളികളുടെ വേതന വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 12500 മുതല്‍ 13500 രൂപ വരെയാണ് കേരളത്തിലെ പാചക തൊഴിലാളികളുടെ വേതനവെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!