നടപ്പുവഴി ശക്തമായ മഴയില്‍ ഒലിച്ച് പോയതോടെ സഞ്ചാരമാര്ഗ്ഗമില്ലാതെ വലഞ്ഞ് കുടുംബങ്ങള്‍

അടിമാലി: അടിമാലി അമ്പലപ്പടിക്ക് സമീപം നടപ്പുവഴി ശക്തമായ മഴയില്‍ ഒലിച്ച് പോയതോടെ സഞ്ചാരമാര്ഗ്ഗമില്ലാതെ വലയുകയാണ് ഏതാനും കുടുംബങ്ങള്‍. അടിമാലി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അമ്പലപ്പടിക്ക് സമീപം താമസിക്കുന്ന നാലോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയാണ് ശക്തമായ മഴയില്‍ ഒലിച്ച് പോയി വഴിയില്ലാത്ത സ്ഥതിയിലായത്. മണ് വഴി ഒലിച്ചു പോകുകയും കല്ലുകള്‍ വന്നടിഞ്ഞു വലിയ തോടായി മാറുകയും ചെയ്തിട്ടുള്ള സാഹചര്യമുണ്ട്. ഇതോടെ യാത്രക്ക് ഈ വഴി ഉപയോഗിച്ചിരുന്ന കുടുംബങ്ങള്‍ യാത്രാ ക്ലേശം അനുഭവിക്കുകയാണ്.

വഴി തോടിന് സമാനമായതോടെ ഇതിനരികില്‍ ഇരിക്കുന്ന വീടുകളും അപകടഭീഷണി നേരിടുന്നുണ്ട്. ഈ റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാമെന്നും കോണ്‍ക്രീറ്റ് ചെയ്യാമെന്നുമൊക്കെ അറിയിച്ചിരുന്നെങ്കിലും മണ്ണിട്ട് നിര്‍മ്മാണം നടത്തിയതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇതാണ് കാരണമെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു. 3 അടി വീതിയുണ്ടായിരുന്ന പാത തകര്‍ന്ന് കല്ലുകള്‍ നിറഞ്ഞ് തോടിന് സമാനമായി മാറിയതോടെ കുട്ടികള്‍ സ്കൂളില്‍ പോകുവാനും പ്രായമായവര്‍ യാത്ര ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
രാത്രികാലങ്ങളില്‍ തോട്ടിലൂടെ കല്ലുകള്‍ ഉരുണ്ടു വരുന്ന സാഹചര്യം കുടുംബങ്ങളെ ഭയപ്പെടുന്നുണ്ട്. പഞ്ചായത്ത് ഉറപ്പു നല്കിയ പോലെ വഴി കോണ്‍ക്രീറ്റ് ചെയ്ത് തങ്ങളുടെ യാത്രാ ക്ലേശമൊഴിവാക്കി നല്‍കണമെന്നാണ് ഈ വഴിയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ആവശ്യം.