
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമായ സിക്കിൾ സെൽ രോഗത്തെ (SCD) കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 19 ന് ലോക സിക്കിൾ സെൽ അവബോധ ദിനം ആചരിക്കുന്നു. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് എന്ന അരിവാൾ കോശ രോഗം. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം. രക്തയോട്ടത്തെ ബാധിക്കാനും പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകും. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വരാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേയ്ക്ക് നയിക്കും.
ലക്ഷണങ്ങള്‍:
വിളർച്ച, അമിത ക്ഷീണം, തളര്‍ച്ച, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ എന്നിവ അരിവാൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. അതുപോലെ ശ്വാസം മുട്ടല്‍, കൈ കാലുകളില്‍ വേദന, പനി, വയറുവേദന, നെഞ്ചുവേദന, തുടര്‍ച്ചയായ അണുബാധ, കൈ- കാലുകളിലെ നീര്, നിര്‍ജ്ജലീകരണം, വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ തുടങ്ങിയവയും കാണപ്പെടാം. ഇവരില്‍ ബില്‍ റൂബിന് കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. എന്നാല്‍ ഇത് മഞ്ഞപ്പിത്തത്തില്‍ ഉള്‍പ്പെടുന്നതല്ല