KeralaLatest NewsLocal news

ഭവനം ഫൗണ്ടേഷന്‍ അപ്പാര്‍ട്ടുമെന്റുകള്‍ വില്പനയ്ക്ക്

ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയില്‍ പണിതീര്‍ത്ത 715 സ്‌ക്വയര്‍ ഫീറ്റുള്ള 74 അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്. തന്റെയോ പങ്കാളിയുടെയോ പേരില്‍ സ്വന്തമായി വീട്/അപ്പാര്‍ട്ട്‌മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സര്‍ക്കാര്‍ മേഖലകളില്‍ കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ്  ഇത് പണികഴിപ്പിച്ചിട്ടുള്ളത്.

അപ്പാര്‍ട്ട്‌മെന്റില്‍ 2 ബെഡ്‌റൂമുകള്‍, ഡൈനിങ് ഏരിയയും വിസിറ്റിംഗ് ഏരിയയും അടങ്ങിയ ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഒരു അടുക്കള, രണ്ടു അറ്റാച്ച്ഡ് ബാത്‌റൂമുകള്‍, ഒരു കാര്‍ പാര്‍ക്കിങ്, ഒരു ബാല്‍ക്കണി എന്നിവയും അഗ്‌നിശമന സംവിധാനം, 2 ലിഫ്റ്റുകള്‍, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡീസല്‍ ജനറേറ്റര്‍ സിസ്റ്റം, റോഡ് ആക്‌സസ്, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്‍ തുടങ്ങിയ പൊതു സൗകര്യങ്ങളുമുണ്ട്. ഒരു അപാര്‍ട്‌മെന്റിന്റെ വില 20,57,708 രൂപയാണ്.

അപേക്ഷ ഫോറം ഭവനം ഫൗണ്ടേഷന്‍ കേരള, ലേബര്‍ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് (KASE), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (KILE)എന്നീ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അര്‍ഹത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പുകളും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഭവനം ഫൗണ്ടേഷന്‍ കേരള, ടിസി 13/287/1, പനച്ചമൂട്ടില്‍, മുളവന ജംഗ്ഷന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തില്‍ ജൂലൈ 20 ന് മുന്‍പായി ലഭിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!