KeralaLatest NewsLocal news
യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു . അടിമാലി സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്നും വിളിച്ചിറക്കിയാണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് 7 മണിയോടെയാണ് സംഭവം. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശിനി ജെയ്സി ജോയിക്കാണ് വെട്ടേറ്റത്. യുവതിയുടെ കൈകൾക്കാണ് പരിക്ക്.

യുവതിയെ അക്രമിക്കുന്നത് തടയാനെത്തിയ യുവതിയുടെ പിതാവ് ജോയിക്കും പരിക്കുണ്ട്. ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.