KeralaLatest NewsLocal news
ഇരുമ്പുപാലം SBI ബാങ്കിന് പിന്നിൽ മണ്ണ് ഇടിച്ചിൽ; ബാങ്കിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

അടിമാലി : ഇരുമ്പുപാലം എസ് ബി ഐ ബാങ്കിന് പിന്നിലായി ഇന്നലെ രാത്രിയിലെ കനത്ത മഴയിൽ ആണ് മണ്ണിടിച്ചിലുണ്ടായത്. ഇതിൽനാൽ ബാങ്കിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. നിരവധി ഇടപാടുകാരാണ് ഇന്ന് ബാങ്കിലെത്തി തിരികെ മടങ്ങിയത്.
ബാങ്കിന് മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അപകട ഭീഷണിയായി ഇടിഞ്ഞു നിൽക്കുന്ന മൺത്തിട്ട മാറ്റിയതിനു ശേഷം മാത്രമേ ഇനി ബ്രാഞ്ച് തുടർന്ന് പ്രവർത്തിക്കുവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.