KeralaLatest NewsLocal news

മൂന്നാര്‍ ടൗണിന് സമീപം മാലിന്യ നിക്ഷേപം രൂക്ഷം

മൂന്നാര്‍: മൂന്നാറിനെ മാലിന്യമുക്തമാക്കാന്‍ നടപടികള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും മൂന്നാര്‍ ടൗണിന് സമീപം മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുകയാണ്. ടൗണില്‍ മാര്‍ക്കറ്റിന് പിന്‍ഭാഗത്തും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന പാലത്തിന് സമീപവുമാണ് മാലിന്യ നിക്ഷേപം രൂക്ഷമായിട്ടുള്ളത്. മഴ പെയ്യുന്നതോടെ ഈ മാലിന്യങ്ങള്‍ ഒഴുകി മുതിരപ്പുഴയിലേക്കെത്തുമെന്നാണ് പരാതി.


മൂന്നാറിനേയും  മുതിരപ്പുഴയേയും മാലിന്യ മുക്തമാക്കന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ഈ ശ്രമങ്ങളെ മുഖവിലക്കെടുക്കാതെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. നിലവില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യം നീക്കം ചെയ്യുകയും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!