KeralaLatest NewsLocal news
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 മണിക്ക് തുറക്കും; 13 ഷട്ടറും തുറക്കും ; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് 12 മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു. ഡാമിന്റെ 13 ഷട്ടറുകളും 10 സെന്റിമീറ്റർ ഉയർത്തി 250 ക്യുസെക്സ് ജലം പുറത്തു വിടും.
പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചു.