സ്കൂൾ ക്യാബിനെറ്റിലേക്ക് തിരഞ്ഞെടുക്കപെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

അടിമാലി: വിശ്വദീപ്തി പബ്ലിക് സ്കൂൾ ക്യാബിനെറ്റിലേക്ക് തിരഞ്ഞെടുക്കപെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പ്രശസ്ത ക്രിക്കറ്റ് താരവും വിശ്വദീപ്തി പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ സച്ചിൻ ബേബി ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ ഡോ.ഫാ.രാജേഷ് ജോർജ് ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ഫാ.ഷിന്റോ കോലത്ത്പടവിൽ, വൈസ് പ്രിൻസിപ്പാൾ ഫാ.ജിയോ ജോസ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
നിർമൽ പി ജോൺ, ദേവിതീർത്ത ജയേഷ്, ആദം മുഹമ്മദ്, ആരാധ്യ ശ്രീകാന്ത്, ബേസിൽ റോബിൻ, ആൻ മരിയ ജീസ് എന്നിവരാണ് സ്കൂൾ ക്യാബിനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കമ്പ്യൂട്ടർ അധിഷ്ഠിത വോട്ടിംഗ് മെഷീന്റെ സഹായത്തോടെയാണ് കുട്ടികൾ സ്കൂൾ പാർലമെന്റിലേക്കുള്ള ഭരണാധികാരികളെ തിരഞ്ഞെടുത്തത്.
ചിത്രം: സ്കൂൾ ക്യാബിനെറ്റിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കൊപ്പം പ്രശസ്ത ക്രിക്കറ്റ് താരവും പൂർവ്വ വിദ്യാർത്ഥിയുമായ സച്ചിൻ ബേബി, സ്കൂൾ പ്രിൻസിപ്പാൾ ഡോ.ഫാ.രാജേഷ് ജോർജ്, സ്കൂൾ മാനേജർ ഫാ.ഷിന്റോ കോലത്ത്പടവിൽ, വൈസ് പ്രിൻസിപ്പാൾ ഫാ.ജിയോ ജോസ് എന്നിവർ