KeralaLatest NewsLocal news
വീടു കുത്തിത്തുറന്ന് 2 ലക്ഷം രൂപ കവർന്ന മോഷ്ടാവിനെ കുമളി പോലീസ് വിജയവാഡയിൽ നിന്നും പിടികൂടി .

ഇടുക്കി : കുമളി, ചെങ്കരയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു. അസം ദറാങ്ങ് ജില്ലയിലെ ഫക്കിർ അലി (23) യെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 27 ന് ചെങ്കര എസ് എം എൽ എസ്റ്റേറ്റിലെ ലയത്തിന്റെ വാതിൽ പൊളിച്ച് കയറിയ പ്രതി രണ്ടു ലക്ഷം രൂപ മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നു. അസമിലേക്ക് നാടുവിട്ട പ്രതിയെ അഞ്ചു ദിവസത്തിനുള്ളിൽ കുമളി പോലീസ് അറസ്റ്റ് ചെയ്ത് തിരികെയെത്തിച്ചു.
കുമളി പോലീസ് ഇൻസ്പെക്ടർ പി എസ് സുജിത്ത്, സബ് ഇൻസ്പെക്ടർമാരായ ജെഫി ജോർജ്ജ്, അനന്ദു, ജമാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ മാരിയപ്പൻ, ഷിനാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്