
മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കോംമ്പൌണ്ടിനുള്ളിൽ നിന്നും 40 വർഷത്തോളം പഴക്കമുള്ള ചന്ദന മരം മുറിച്ച് കടത്തിയതിന് കാന്തല്ലൂർ, മൈക്കിൾഗിരി, മിഷൻവയൽ മഹേഷ് (39), തിരുവനന്തപുരം, കാലടി മണക്കാട് കീഴമ്പിൽ വീട്ടിൽ അജിത്ത് കുമാർ (49), കാട്ടാക്കട പെരുങ്കാവ്, ഗ്രേസ് ഹൗസ് രഞ്ജിത്ത് ജി നായർ (48), മേപ്പാടി നെടുംപാല എസ്റ്റേറ്റ് ആന്ദൂരക്കളം വീട്ടിൽ അക്ഷയ് എസ് (23) എന്നിവര്‍ പോലീസിന്റെ പിടിയിലായി. ചന്ദന മരം ചെത്തി തയ്യാറാക്കിയ കാതൽ പ്രതികൾ 4 പേരും ചേർന്ന് മൂന്നാറിലെത്തിച്ച ശേഷം രഞ്ജിത്തിന്റെയും അക്ഷയുടെയും കയ്യിൽ വിൽപ്പനയ്ക്കായി കൊടുത്തുവിടുകയായിരുന്നു.
മറയൂർ പോലീസ് ഇൻസ്പെക്ടർ ജിജു ടി ആർ-ന്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർ മാഹിൻ സലിം, സിവിൽ പോലീസ് ഓഫീസർ ഹരികൃഷ്ണൻ, സജുസൺ, ജിജോയ്, വിനോദ്, ബൈജു, അനീഷ്, ഷാജഹാൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്