ഒരു കാറില്‍ നിന്ന് മറ്റൊരു കാര്‍ ചാര്‍ജ് ചെയ്യാം; റേഞ്ച്എക്സ്ചേഞ്ച് ടെക്നോളജി അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്സ്
വൈദ്യുത കാറില്‍ നിന്ന് മറ്റൊരു വാഹനം ചാര്‍ജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്സ്. ലൂസിഡ് കാര്‍ ഉടമകള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം വാഹനത്തില്‍ നിന്നു മറ്റൊരു വൈദ്യുത കാര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. റേഞ്ച്എക്സ്ചേഞ്ച് എന്ന പേരിലാണ് പുതിയ ടെക്നോളജി അവതരിപ്പിക്കുന്നത്.
വെഹിക്കിള്‍ ടു വെഹിക്കിള്‍ രീതിയില്‍ 9.6സണ നിരക്കില്‍ മറ്റു വാഹനങ്ങള്‍ ചാര്‍ജു ചെയ്യാനാവും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ദൂരം ഓടാന്‍ വേണ്ട ചാര്‍ജ് ഈ രീതിയില്‍ മറ്റു വാഹനങ്ങള്‍ക്ക് ലഭിക്കും. ഇതിനായി പ്രത്യേകം അഡാപ്റ്റര്‍ കേബിള്‍ മാത്രം മതിയാകും.
അതേസമയം മറ്റു വൈദ്യുത കാറുകളെ അപേക്ഷിച്ച് ലൂസിഡ് കാറുകളുടെ റേഞ്ച് കൂടുതലാണ്. ലൂസിഡ് എയര്‍ ഡ്രീം എഡിഷന് ഒരു തവണ ചാര്‍ജ് ചെയ്താല്‍ ശരാശരി 665 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആഡംബര വൈദ്യുത കാറുകളില്‍ മൈല്‍/സണവ അനുപാതം വളരെ മികച്ചതാണ്.